ഫാപ് സംസ്ഥാന പുരസ്കാരം റൂട്ട്സ് വാലി സ്കൂളിന്
1484405
Wednesday, December 4, 2024 6:46 AM IST
പഴയന്നൂർ: പഞ്ചാബ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ എൻജിഒ ഫാപ് ഇന്ത്യ എഡ്യൂക്കേഷണൽ ട്രസ്റ്റും ചണ്ഡിഗണ്ഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നൽകുന്ന ഈ വർഷത്തെ ഫാപ് സംസ്ഥാന അവാർഡ് റൂട്ട്സ് വാലി ഇന്റർനാഷണൽ സ്കൂളിന് ലഭിച്ചു.
വിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങൾ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തതിനും വിദ്യാർഥികളിലും സമൂഹത്തിലും പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ സ് കൂൾ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് അവാർഡ്.
കൊച്ചി ഗോകുലം പാർക്കിൽ നടന്ന പരിപാടിയിൽ കേരള മുൻ ഡിജിപി ലോക്നാഥ് ബെഹ്റയിൽനിന്ന് സ്കൂൾ സിഇഒ എ. പി. ഷാനവാസ്, എച്ച്ഒഡി ഷാക്കിറ ഷാനവാസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ചണ്ഡിഗഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എ.എസ്. ബാ വ, കേരള സംസ്ഥാന സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.