വിൻസെന്റ് ഡിപോൾ ഏരിയ കൗൺസിൽ 50-ാം വാർഷികവും കുടുംബസംഗമവും
1461243
Tuesday, October 15, 2024 6:28 AM IST
കൂനംമൂച്ചി: സെന്റ് വിൻസെന്റ് ഡിപോൾ മറ്റം ഏരിയ കൗൺസിലിന്റെ 50-ാം വാർഷികവും കുടുംബസംഗമവും കൂനംമുച്ചി പള്ളിയിൽ മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കൻ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോസ്. ജെ. മഞ്ഞളി അധ്യക്ഷത വ ഹിച്ചു. ഫാ. വർഗീസ് തുരുത്തിച്ചിറ മുഖ്യപ്രഭാഷണം നടത്തി.
ചൂണ്ടൽ പള്ളി വികാരി ഫാ. സനോജ് അറങ്ങാശേരി, കോ-ഒാർഡിനേറ്റർ സിസ്റ്റർ റീന ജെയിംസ്, ഇടവക ട്രസ്റ്റി പി.ഡി. ജോസ്, കൂനംമൂച്ചി കോൺഫ്രൻസ് പ്രസിഡന്റ് എ.എൽ. ജെയിംസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. മതബോധന വിദ്യാർഥികളിൽ 10,12, എസിസി ക്ലാസുകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകി. രാവി ലെ നടന്ന വിശുദ്ധ കുർബാനയ് ക്ക് ഫാ. നിബിൻ തളിയത്ത് കാർ മികത്വം വഹിച്ചു.