പച്ചമരുന്നുചികിത്സ നടത്തിയ യുവതി മരിച്ചു
1459581
Monday, October 7, 2024 11:30 PM IST
കാഞ്ഞാണി: പച്ചമരുന്നുചികിത്സ നടത്തിയ തമിഴ്നാട് സ്വദേശിയായ യുവതി മരിച്ചു. കാഞ്ഞാണിയിൽ കുടുംബാംഗങ്ങളുമായി താമസിച്ച് ആക്രിക്കച്ചവടം നടത്തിവരുന്ന ചിന്നയ്യയുടെ ഭാര്യ സുധ(22) ആണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതതക ളെത്തുടർന്ന് ഇവർ പച്ചമരുന്ന് കഴിച്ചുവരികയായിരുന്നു. എന്നിട്ടും ക്ഷീണം മാറാതായതോടെ രണ്ടു ദിവസം മുമ്പ് കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡ്രിപ്പ് നൽകിയതോടെ ക്ഷീണം മാറി ഇവർ ആശുപത്രി വിട്ടു.
ഞായറാഴ്ച വീട്ടിൽ കുഴഞ്ഞുവീണ ഇവരെ വീണ്ടും കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിവരം അറിയിച്ചതോടെ അന്തിക്കാട് പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. മകൾ: മിത്ര.