ഫെയ്സിന്റെ സംരംഭക കൂട്ടായ്മയും കരുതലും മാതൃകയാക്കേണ്ടത്: മന്ത്രി
1453525
Sunday, September 15, 2024 5:34 AM IST
തൃശൂർ: ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സിന്റെ (ഫെയ്സ് ) സംരംഭകകൂട്ടായ്മയും സഹജീവികളോടുള്ള കരുതലും മാതൃകയാക്കേണ്ടതാണെന്നു റവന്യൂമന്ത്രി അഡ്വ. കെ. രാജൻ. തൃശൂർ ജില്ലയിൽ അതിതീവ്രമഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച നാല് അക്ഷയകേന്ദ്രങ്ങൾക്ക് അക്ഷയ സംരംഭകരുടെ കൂട്ടായ്മയായ ഫെയ്സ് സംസ്ഥാനതലത്തിൽ സ്വരൂപിച്ച ദുരിതാശ്വാസഫണ്ടിൽനിന്ന് സഹായധനം കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ നാല് അക്ഷയകേന്ദ്രങ്ങളിലുമായുണ്ടായ നഷ്ടത്തിന്റെ 80 ശതമാനം തുകയായ 1,22,280 രൂപ കൈമാറിയത്. ഫെയ്സ് ജില്ലാ പ്രസിഡന്റ് ജെഫേഴ്സൺ മാത്യു അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബിബിൻ പാലാട്ടി, ട്രഷറർ സതിദേവി എന്നിവർ സംസാരിച്ചു.