കാ​പ്പ ലം​ഘി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ
Sunday, August 4, 2024 7:18 AM IST
കൂ​ളി​മു​ട്ടം: മ​തി​ല​ക​ത്ത് കാ​പ്പ നി​യ​മം ലം​ഘി​ച്ച ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ് തു. കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠം സ്വ​ദേ​ശി കൊ​ച്ചി​ക്ക​പ്പ​റ​മ്പി​ൽ അ​നൂ​പാണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര ​തി​യാ​യ ഇ​യാ​ളെ നാ​ലുമാ​സം മു​ൻ​പാ​ണ് തൃ​ശൂ​ർ മേ​ഖ​ല ഡിഐ​ജി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വി​ട്ട​ത്.

ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽനി​ന്നും പ്ര​ത്യേ​ക ഇ​ള​വ് വാ​ങ്ങി​യ ഇ​യാ​ൾ കോ​ട​തി നി​ർ​ദേ​ശി​ച്ച വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തോ​ടെ​യാ​ണ് മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ് തു.