ഘടകപൂരങ്ങൾക്കു സാന്പത്തികസഹായം കൈമാറി
1417069
Thursday, April 18, 2024 1:48 AM IST
തൃശൂർ: പൂരത്തിൽ പങ്കെടുക്കുന്ന ഘടകപൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാന്പത്തികസഹായം പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ വിതരണം ചെയ്തു. ടൂറിസം വകുപ്പിൽനിന്നുള്ള സാന്പത്തികസഹായവും ഇതോടൊപ്പം മുൻകൂറായി നൽകി.
ചടങ്ങിൽ ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേമരാജ് ചൂണ്ടലാത്ത്, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ കെ. ബിജുകുമാർ, ദേവസ്വം ഓഫീസർമാർ, ഘടകപൂരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.