റബർ എസ്റ്റേറ്റിൽ വൻ അഗ്നിബാധ
1416080
Saturday, April 13, 2024 1:14 AM IST
വടക്കാഞ്ചേരി: ഗേൾസ് ഹൈസ്കൂളിന് സമീപം ചാലികുന്നിൽ സ്വകാര്യവ്യക്തിയുടെ റബർ എസ്റ്റേറ്റിൽ വൻ അഗ്നിബാധ.
ഇന്നലെ രാത്രിയിലാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചർ വി. അശോക് രാജിന്റെ ഇടപെടലിൽ എരുമപ്പെട്ടി വനംകാര്യാലയ ജീവനക്കാരുടെ സംഘം സ്ഥലത്തെത്തി. വടക്കാഞ്ചേരി ഫയർ ഓഫീസർ ടി.കെ. നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും തീയണക്കുവാൻ ഒപ്പം കൂടിയതിനാൽ വൻ അപകടം ഒഴിവായി. എല്ലാവർഷവും മേഖലയിൽ തീപിടുത്തം ഉണ്ടാകുന്നതിൽ ദുരൂഹതയുണ്ടെന്ന് സ്ഥലമുടമ പറഞ്ഞു.
വിവരമറിഞ്ഞ് എരുമപ്പെട്ടി വനംവകുപ്പ് സ്റ്റേഷൻ ഉദ്യേഗസ്ഥൻമാരും സ്ഥലത്തെത്തി.
18 ഏക്കറോളം സ്ഥലം കത്തിനശിച്ചതായി കണ്ടുനിന്നവർ പറഞ്ഞു.