ഒല്ലൂരിൽ വി.എസ്. സുനിൽകുമാറിന്റെ പര്യടനം
1397495
Tuesday, March 5, 2024 1:26 AM IST
ഒല്ലൂർ: തൃശൂർ ലോക്സഭാ മണ്ഡലം ഇടതുസ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഇന്നലെ ഒല്ലൂര്‍ മണ്ഡലത്തിലെ പാണഞ്ചേരി, നടത്തറ, മൂര്‍ക്കനിക്കര, മരത്താക്കര മേഖലകളില്‍ പ്രചാരണം നടത്തി.
വൈകീട്ട് ആറരയോടെ മരത്താക്കരയിൽനിന്നും നൂറുകണക്കിനു പേരടങ്ങുന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെ ഒല്ലൂര്‍ എസ്റ്റേറ്റ് പരിസരത്തെത്തി.
വാദ്യഘോഷങ്ങളും സ്ഥാനാര്‍ഥിയുടെ വലിയ ചിത്രങ്ങളുടെ കട്ടൗട്ടുകളും ചുവപ്പന്ബലുണുകളുമായി ഒല്ലൂര്‍ സെന്ററിലേക്കു നൂറുകണക്കിനു പേർ റോഡ്ഷോയില്‍ കാല്‍നടയായി പങ്കെടുത്തു.
മന്ത്രി കെ. രാജന്, ഇടതുനേതാക്കളായ കെ.പി. പോൾ, എം.എസ്. പ്രദീപ്കുമാര്‍, ടി. പ്രദീപ്കുമാര്‍, പ്രസാദ് പറേരി, കെ.ആര്. രവി, എം.എം. അവറാച്ചന്, മിനി ഉണ്ണികൃഷ്ണന്, ഇന്ദിര മോഹന്‍, പി.പി. രവീന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.