കിണറ്റിൽ വീണ താക്കോലെടുക്കാൻ ഇറങ്ങി കുടുങ്ങിയയാളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്
1373749
Monday, November 27, 2023 2:02 AM IST
തൃശൂർ: കിണറ്റിൽ വീണ താക്കോലെടുക്കാൻ ഇറങ്ങി തിരികെ കയറാൻ പറ്റാതെ കുടുങ്ങിയയാൾക്കു രക്ഷകരായി ഫയർഫോഴ്സ്. കണിമംഗലം മേൽപ്പാലത്തിനു സമീപത്തെ പറമ്പിലെ കിണറിൽ അകപ്പെട്ട അന്തിക്കാട് മേനോത്ത് പറന്പിൽ വെങ്കിടേഷിനെയാണു ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11ഒാടെയായിരുന്നു സംഭവം.
35 അടി ആഴമുള്ള കിണറിൽ അകപ്പെട്ട യുവാവിനെ മുക്കാൽ മണിക്കൂറോളം ശ്രമപ്പെട്ടാണു പുറത്തെത്തിച്ചത്. തിരികെ കയറാൻ പലതവണ ശ്രമിച്ചിട്ടും കഴിയാതായപ്പോഴാണു ഫയർഫോഴ്സിന്റെ സഹായം തേടിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എസ്. ഷാനവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ. രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം. കൃഷ്ണപ്രസാദ്, പി.എസ്. സജിൻ, എം. സഭാപതി , ജി. അനിൽ ജിത്ത്,എൻ. ബിനോദ്, വി.വി. ജിമോദ്, ഹോം ഗാർഡ് വി.കെ. രാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി.