കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു
1339570
Sunday, October 1, 2023 2:15 AM IST
പുന്നംപറമ്പ്: കേരളത്തിൽ നടപ്പിലാക്കുന്ന ടൂറിസം വികസന പദ്ധതികൾക്ക് സംസ്ഥാനടൂറിസം വകുപ്പിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ടൂറിസം പൊതുമരാമാത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വാഴാനി ഡാമിലെ നവീകരിച്ച കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി. സജീന്ദ്രൻ, സിൽക്ക് ഡയറക്ടർ ബോർഡ് അംഗം മേരി തോമസ്, പഞ്ചായത്ത് അംഗം ഷൈനി ജേക്കബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സുബൈർകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം വകുപ്പ് അനുവദിച്ച 40.3 ലക്ഷം രൂപ വിനിയോഗിച്ചാണ് കുട്ടികളുടെ പാർക്ക് നവീകരിച്ചത്. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ആണ് പ്രവൃത്തി ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചത്.