അമല സമാന്തര റെയിൽവേ മേല്പാലം യാഥാർഥ്യമാകുന്നു
1337710
Saturday, September 23, 2023 2:01 AM IST
തൃശൂർ: അമല സമാന്തര റെയിൽവേ മേല്പാലം യാഥാർഥ്യമാകുന്നു. നിർമാണവുമായി ബന്ധപ്പെട്ട് സ്പെഷൽ പർപ്പസ് വെഹിക്കിളായ (എസ്പിവി) റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) പ്രതിനിധികളും ഡിപിആർ തയാറാക്കുന്ന ഏജൻസിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസ് പ്രതിനിധികളും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ റെയിൽവേ മേല്പാലത്തിനായുള്ള സ്ഥലം സന്ദർശിച്ചു.
7.5 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറ്റവും പ്രധാനമായ ഗതാഗത പ്രശ്നങ്ങളിൽ ഒന്നിന് പരിഹാരം കാണാനാകും.
അമല റെയിൽവേ മേല്പാലം ഭാഗത്തെ നിരന്തര അപകടങ്ങൾക്കും ഗതാഗത പ്രശ്നത്തിനും പരിഹാരമായി സമാന്തര റെയിൽവേ മേല്പാലം നിർമാണത്തിനായുള്ള സർവേ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
സർവേ പൂർത്തിയാക്കി സമാന്തര മേല്പാലത്തിന്റെ അലൈൻമെന്റ് തയാറാക്കുമെന്നും ഇതിന് റെയിൽവേയുടെ അംഗീകാരവും അനുമതിയും ലഭ്യമാകുന്ന മുറയ്ക്ക് മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി മൂന്ന് മാസത്തിനുള്ളിൽ ഡിപിആർ തയാറാക്കുമെന്ന് റൈറ്റ്സ്, ആർബിഡിസികെ പ്രതിനിധികൾ അറിയിച്ചു.
ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു.