എടത്തിരുത്തി: വലപ്പാട് ഉപജില്ല ഗെയിംസ് മത്സരങ്ങളിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിനു മികച്ച വിജയം. ജൂണിയർ, സീനിയർ ആൺ കുട്ടികളുടെ വോളിബോൾ, ജൂണിയർ പെൺകുട്ടികളുടെ വോളിബോൾ, സീനിയർ ആൺകുട്ടികളുടെ ഫുട്ബോളിലും ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആൺകുട്ടികളുടെ വോളിബോളിൽ തുടർച്ചയായി 18-ാം തവണയാണു ചെന്ത്രാപ്പിന്നി ജേതാക്കളാവുന്നത്.
സീനിയർ, ജൂണിയർ ആൺകുട്ടികളുടെ റസലിംഗ്, ജൂഡോ മത്സരങ്ങളിൽ ഒരു സ്വർണവും എട്ടു വെള്ളിയും സ്കൂൾ കരസ്ഥമാക്കി. എക്സൈസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിലും സ്കൂൾ മികച്ച വിജയം കൈവരിച്ചിരുന്നു.
കായിക താരങ്ങളുടെ അനുമോദന ചടങ്ങിൽ വിമുക്തിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നടത്തിയ തൃശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സനും സിവിൽ എക്സൈസ് ഓഫീസറുമായ പി.എം. ജദീറിനെ ആദരിച്ചു.
കായിക താരങ്ങൾക്കുള്ള മെഡലുകളും ട്രോഫികളും പിടിഎ പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, പ്രധാനാധ്യാപകൻ കെ.എസ്. കിരൺ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മാരായ പി.കെ. ശ്രീജേഷ്, വി.ബി. സജിത്ത്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.എൻ. അജയകുമാർ, എംപിടിഎ പ്രസിഡന്റ് പ്രീതി നിജേഷ്, പിടിഎ വൈസ് പ്രസിഡന്റ് പ്രദീപ്ലാൽ, ബിജു മോഹൻ, കായിക അധ്യാപകൻ ടി.എൻ. സിജിൽ, പിടിഎ അംഗങ്ങളായ ശാരി സന്തോഷ്, ഭാഗ്യലക്ഷ്മി, നിജി ലതീഷ്, സന്ധ്യ എന്നിവർ ചേർന്ന് നൽകി.