വോട്ടിംഗ് മെഷീന് ആദ്യഘട്ട പരിശോധന തുടങ്ങി
1336621
Tuesday, September 19, 2023 1:25 AM IST
തൃശൂർ: 2024 ലോകസഭ പൊതു തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ജില്ലയിലെ ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് ഇന്ന് രാവിലെ ഒമ്പതിന് ചെമ്പുക്കാവിലുള്ള ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ ജില്ലാ വെയര്‍ ഹൗസില്‍ ആരംഭിക്കും. വിവിധ പാര്‍ട്ടി പ്രസിഡന്റ്, സെക്രട്ടറി, പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.