മലയാളിമങ്ക മത്സരം നടത്തി
1336438
Monday, September 18, 2023 1:17 AM IST
ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം വനിതാ വിംഗിന്റെ നേതൃത്വത്തിൽ മലയാളി മങ്ക മത്സരം നടത്തി. നിയോജകമണ്ഡലം വനിതാവിംഗ് ചെയർപേഴ്സൺ സിന്ധു ബാബുവിന്റെ അധ്യക്ഷതയിൽകൂടിയ യോഗം ഉയിർവനി മാനേജിംഗ് ഡയറക്ടർ ആശ സുധീർ ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ മുഖ്യതിഥിയായി പങ്കെടുത്തു. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷൈന ജോർജ് മുഖ്യപ്രഭാക്ഷണം നടത്തി.
മത്സരാർഥികൾക്ക് ആശ സുധീർ സമ്മാനദനം നിർവഹിച്ചു. പ്രോഗ്രാം കോ- ഓർ ഡിനേറ്റർ ഷേർലി ജോസ്, നിയോജകമണ്ഡലം ട്രഷറർ സിനി സന്തോഷ്, നിയോജക മണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ്, കൺവീനർ പി.പി. ശശിധരൻ, ട്രഷറർ സി. വിനോദ്, അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്സൺ ആലൂക്ക, ട്രഷറർ ഷൈജു പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.