ആർത്താറ്റ് ഹോളിക്രോസ് പള്ളി തിരുനാൾ
1336436
Monday, September 18, 2023 1:17 AM IST
ആർത്താറ്റ്: തൃശൂർ അതിരൂപതയിൽ കുരിശിന്റെ നാമധേയത്തിലുള്ള ഏക ഇടവക ദേവാലയമായ ആർത്താറ്റ് ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു.
തിരുക്കർമങ്ങൾക്ക് വികാരി ഫാ. സോളി തട്ടിൽ നേതൃത്വംനൽകി. തിരുനാൾ പാട്ടുകുർബാനയ്ക്കും തിരുനാൾ സന്ദേശത്തിനും ഫാ. റോജർ തരകൻ നേതൃത്വംനൽകി. തുടർന്ന് ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണക്കം എന്നീ തിരുക്കർമങ്ങൾ നടന്നു. നേർച്ചപ്പായസം വിതരണംചെയ്തു. തിരുനാൾ അഘോഷങ്ങൾക്ക് വികാരി ഫാ. സോളി തട്ടിൽ, സിസ്റ്റർ മിലി എസ്കെഡി, കൈക്കാരൻമാരായ വി.എ. ജെയിംസ്, എൻ.കെ. ജോബ്, എൻ.വി. ജോഷി എന്നിവർ നേതൃത്വംനൽകി.