സൂ​ര്യാ​ഘാ​ത​മേ​റ്റ് പ​ശു ച​ത്തു
Wednesday, May 8, 2024 4:40 AM IST
വ​ട​ക്കേ​ക്ക​ര: കൊ​ടും ചൂ​ടി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ് പ​ശു ച​ത്തു. കു​ഞ്ഞി​ത്തെ പ​ന​യ​കു​ള​ത്ത് ജോ​ഫി അ​വ​രേ​വി​ന്‍റെ എ​ച്ച്എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​റ​വ​പ്പ​ശു​വാ​ണ് ച​ത്ത​ത്. അ​ഞ്ചി​ന് പ​ക​ൽ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ​റ​മ്പി​ൽ നി​ന്ന് അ​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി പ​ശു കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഡോ​ക്ട‌​ർ പ​രി​ശോ​ധി​ച്ച ശേ​ഷം സൂ​ര്യാ​ഘാ​പം ഏ​റ്റി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​താ​യി ജോ​ഫ്രി പ​റ​ഞ്ഞു.

ദി​വ​സേ​ന ഏ​ക​ദേ​ശം 20 ലീ​റ്റ​റി​ലേ​റെ പാ​ൽ ന​ൽ​കി​യി​രു​ന്ന പ​ശു​വാ​ണെ​ന്നും ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ജോ​ഫ്രി പ​റ​ഞ്ഞു. പ​ശു ന​ഷ്ട​പെ​ട്ട ക്ഷീ​ര ക​ർ​ഷ​ക​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വാ​വ​ക്കാ​ട് ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് മ​ണ്ണാ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.