കൊ​യി​ലാ​ണ്ടി​യി​ല്‍ പി​ടി​കൂ​ടി​യ ഇ​റേ​നി​യ​ന്‍ ബോ​ട്ട് കൊ​ച്ചി​യി​ലെ​ത്തി​ച്ചു
Tuesday, May 7, 2024 4:33 AM IST
കൊ​ച്ചി: കൊ​യി​ലാ​ണ്ടി​യി​ല്‍ പു​റം​ക​ട​ലി​ല്‍ നി​ന്ന് കോ​സ്റ്റ്ഗാ​ര്‍​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇറേ​നി​യ​ന്‍ ബോ​ട്ട് കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റ് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബോ​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി കോ​സ്റ്റ​ല്‍ പോ​ലീ​സി​ന് കൈ​മാ​റി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും കോ​സ്റ്റ​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

സ്‌​പോ​ണ്‍​സ​റു​ടെ പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​താ​ണെ​ന്ന് ഇ​വ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. എ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് കി​ട്ടി​യ ശേ​ഷം ഇ​വ​രെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ക്കു​മെ​ന്ന് കോ​സ്റ്റല്‍ പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​റാ​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ സം​ഘ​ത്തി​ല്‍ ഉ​ള്ള​വ​രാ​ണി​വ​ര്‍. സ​യ്യ​ദ് സൗ​ദ് ജാ​ബ​രി എ​ന്ന​യാ​ളാ​യി​രു​ന്നു ഇ​വ​രു​ടെ സ്‌പോ​ണ്‍​സ​ര്‍. എ​ന്നാ​ല്‍ വാ​ഗ്ദാ​നം ചെ​യ്ത ശ​മ്പ​ള​മോ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ വി​ഹി​ത​മോ ഇ​വ​ര്‍​ക്ക് ല​ഭി​ച്ചി​ല്ല.

അ​മി​ത​മാ​യി ജോ​ലി ചെ​യ്യി​ക്ക​ലും മ​തി​യാ​യ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത അ​വ​സ്ഥ​യ്ക്കും ഒ​പ്പം മ​ര്‍​ദ​ന​വും ഏ​ല്‍​ക്കേ​ണ്ടി വ​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തു വ​ഴി ഇ​വ​ര്‍ ര​ക്ഷ​പെ​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്ന് 20 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്.