ഹെ​റോ​യി​നു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ
Tuesday, May 7, 2024 4:33 AM IST
പെ​രു​മ്പാ​വൂ​ർ : 26 കു​പ്പി ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ . ആ​സാം നൗ ​ഗാ​വ് സ്വ​ദേ​ശി മൊ​ഫി​ജു​ൽ അ​ലി (24) നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​സാ​മി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന് ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലാ​ണ് വി​ൽ​പ്പ​ന.

നൂ​റ് ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി ആ​സാം നൗ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ ശൈ​നു​ൽ ഇ​സ്ലാം, മു​ഹ​മ്മ​ദ് ഷ​മീ​ർ ആ​ലം, ബ​ഡ്ജ​ഹാ​ൻ അ​ലി എ​ന്നി​വ​രെ ക​ണ്ട​ന്ത​റ ബം​ഗാ​ൾ കോ​ള​നി​യി​ൽ നി​ന്നു പി​ടി​കൂ​ടി.

പെ​രു​മ്പാ​വൂ​ർ മ​ത്സ്യ ച​ന്ത​ക്ക് സ​മീ​പം മ​ദ്യം പ​ക​ർ​ത്തി വി​ൽ​പ്പ​ന ന​ട​ത്തി​യ നൗ​ഗാ​വ് സ്വ​ദേ​ശി ഹേ​മ​ൻ നാ​ഥ് (24)നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​എ​സ്പി മോ​ഹി​ത് രാ​വ​ത്ത്, ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. രാ​ജേ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റം,

എ​എ​സ്ഐ​മാ​രാ​യ ലാ​ൽ മോ​ഹ​ൻ, പി.​എ. അ​ബ്ദു​ൾ മ​നാ​ഫ്, സീ​നി​യ​ർ സി​പി​ഒ മാ​രാ​യ ടി.​എ. അ​ഫ്സ​ൽ, ടി.​എ​ൻ. മ​നോ​ജ് കു​മാ​ർ , ബെ​ന്നി ഐ​സ​ക് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.