പള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പു​രാ​വ​സ്തു​ക്ക​ൾ സം​ര​ക്ഷി​ക്കു​ന്നു
Tuesday, May 7, 2024 4:18 AM IST
കി​ഴ​ക്ക​മ്പ​ലം: എ​ഡി 905ൽ ​സ്ഥാ​പി​ച്ച പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ പു​രാ​ത​ന കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് റോ​ഡു​ക​ൾ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് മൃ​ത​ദേ​ഹം പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ഞ്ച​ലു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് പു​തു​ക്കി​പ്പ​ണി​തു.

പി​ത്ത​ള​യി​ൽ തീ​ർ​ത്ത നി​ല​വി​ള​ക്കു​ക​ൾ, കൈ​മ​ണി​ക​ൾ, പ​റ, ധൂ​പ​ക്കു​റ്റി തു​ട​ങ്ങി ഒ​ട്ടേ​റെ ഉ​പ​ക​ര​ണ​ങ്ങ​ളും കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് ക​ത്തീ​ഡ്ര​ലി​ലെ​ത്തു​ന്ന​വ​ർ​ക്ക് കാ​ണാ​വു​ന്ന രീ​തി​യി​ൽ ചി​ല്ലു​മു​റി​യി​ൽ സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്.