ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഗൃ​ഹോ​പ​ക​ര​ണം : മൂ​ന്നം​ഗ സം​ഘം പ​ണം ത​ട്ടി​യെന്ന് പ​രാ​തി
Tuesday, May 7, 2024 4:18 AM IST
ഉ​ദ​യം​പേ​രൂ​ർ: ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നം​ഗ സം​ഘം പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ കൊ​ച്ചു​പ​ള​ളി ഭാ​ഗ​ത്തു​ള്ള മൂ​ന്നു വീ​ടു​ക​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ സം​ഘം ടി​വി, എ​സി, ഫ്ലാ​സ്ക് എ​ന്നി​വ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി ഡൗ​ൺ പെ​യ്മെ​ന്‍റാ​യി 10000, 7000, 400 എ​ന്നി​ങ്ങ​നെ തു​ക​ക​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് ഈ ​സം​ഘ​ത്തെ​ക്കു​റി​ച്ച് യാ​തൊ​ര​റി​വു​മി​ല്ലാ​താ​യെ​ന്നു പ​റ​യു​ന്നു. ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.