പൈക ഗവൺമെന്റ് ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ്
1589009
Wednesday, September 3, 2025 11:01 PM IST
എലിക്കുളം: പൈക സർക്കാർ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മല്ലികശേരി ഗ്ലെൻ റോക്ക് റബേഴ്സിന്റെ സിഎസ്ആർ ഫണ്ട് ആറുലക്ഷം രൂപ വിനിയോഗിച്ചാണ് യൂണിറ്റ് നിർമിച്ചത്. സമ്മേളനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ഫിസിയോ തെറാപ്പി യൂണിറ്റ് ഗ്ലെൻ റോക്ക് റബേഴ്സ് മാനേജിംഗ് ഡയറക്ടർ ജോസഫ് എം. കള്ളിവയലിൽ പ്രവർത്തനത്തിനായി തുറന്നു കൊടുത്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ.എം.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രേമ ബിജു, എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ജെയിംസ് ജീരകത്തിൽ, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, ആശുപത്രി ഉപദേശക സമിതി അംഗങ്ങളായ ടോമി കപ്പിലുമാക്കൽ, കെ.എം. ചാക്കോ കോക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ. ജെയ്സി എം. കട്ടപ്പുറം, ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് എന്നിവർ പ്രസംഗിച്ചു.