കൊലപാതകം: സൂചനകൾ നൽകുന്നവർക്ക് പാരിതോഷികം
1589504
Friday, September 5, 2025 6:56 AM IST
മൂന്നാർ: മൂന്നാർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് അന്വേഷണസംഘം പാരിതോഷികം. 25,000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നാർ ഡിവൈഎസ്പി നേതൃത്വം നൽകുന്ന അന്വേഷണസംഘമാണ് ഈ വിവരം അറിയിച്ചിട്ടുള്ളത്.
വിവരങ്ങൾ മൂന്നാർ ഡിവൈഎസ്പിയുടെ 9497990060 എന്ന നന്പരിലേക്കോ ദേവികുളം സ്റ്റേഷൻ ഓഫീസർ 9497947169, മൂന്നാർ സബ് ഇൻസ്പെക്ടർ 9497975363 എന്നീ നന്പറുകളിലോ ബന്ധപ്പെടാം. വിവരങ്ങൾ നൽകുന്നവരുടെ വിവിരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് സംഘം അറിയിച്ചു.
കഴിഞ്ഞ 18നാണ് ചൊക്കനാട് എസ്റേറ്റ് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജപാണ്ടി ക്വാർട്ടേഴ്സിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.