ഈര ലൂര്‍ദ് മാതാ ദേവാലയ പ്ലാറ്റിനം ജൂബിലിക്ക് ഏഴിന് തുടക്കം
1589254
Thursday, September 4, 2025 7:15 AM IST
ഈര: ലൂര്‍ദ് മാതാ ദേവാലയത്തിലെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്ക് ഏഴിനു തുടക്കമാകും. വൈകുന്നേരം 4.30ന് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 6.15നു പൊതുസമ്മേളനം ആരംഭിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും. ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ ലോഗോ റിലീസിംഗ് നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കച്ചന്, വികാരി ഫാ. ഫിലിപ്പോസ് കേഴപ്ലാക്കല്‍, കൈക്കാരന്മാരായ ടോമിച്ചന് കൈതാരം,
സണ്ണി പയ്യംപള്ളി, ജനറല്‍ കണ്‍വീനര്‍ സോജന് ഇടയ്ക്കാട്ട്, മുന്‍വികാരി ഫാ. ജോസ് പുതിയാപറമ്പില്‍, ചങ്ങനാശേരി എസ്ജെഎസ്എം മദര്‍ സിസ്റ്റര്‍ മറിയാമ്മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രദീപ് ഗോപിയും സംഘവും അവതരിപ്പിക്കുന്ന കലാവിരുന്നുമുണ്ടായിരിക്കും.