ഒത്തൊരുമയിൽ ഒരുങ്ങി അകലക്കുന്നം പഞ്ചായത്ത് ഓഫീസിലെ ഓണസദ്യ
1589495
Friday, September 5, 2025 6:45 AM IST
അകലക്കുന്നം: എല്ലാ ഗ്രാമപഞ്ചായത്തുകളും ഓണമാഘോഷിച്ചപ്പോള്‍ വേറിട്ട രീതിയില്‍ ഓണമാഘോഷിച്ച് അകലക്കുന്നം പഞ്ചായത്ത്. ഇത്തവണത്തെ ഓണസദ്യ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയാലോ എന്ന ആശയം വന്നു. പഞ്ചയത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്കുളമാണ് ഈ ആശയം മുന്നോട്ടു വച്ചത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവർക്കും സന്തോഷം. രാഷ്ട്രീയ വേർതിരിവില്ലാതെ പഞ്ചായത്തംഗങ്ങ ൾ ഒത്തുചേര്‍ന്ന് ഓണസദ്യ ഉണ്ടാക്കാന്‍ തീരുമാനിച്ചു. മെംബര്‍മാരും പഞ്ചായത്ത് കെട്ടിടത്തിലെ കൃഷിഭവൻ ഉദ്യോഗസ്ഥരുമുള്‍പ്പെടെ നൂറിലേറെ പേര് സദ്യ കഴിച്ച ശേഷം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറിനും മറ്റ് മെംബര്‍മാര്‍ക്കും നന്ദി അറിയിച്ചു.