കെസിവൈഎം നവീകരണ യാത്രയ്ക്ക് പാലായിൽ സ്വീകരണം
1589005
Wednesday, September 3, 2025 11:01 PM IST
പാലാ : യുവത്വത്തിന്റെ കണ്ണിലൂടെ, കേരള സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന കെസിവൈഎം സംസ്ഥാന സമിതിയുടെ കേരള നവീകരണ യാത്രയ്ക്ക് എസ്എംവൈഎം - കെസിവൈഎം പാലാ രൂപത പാലായില്‍ സ്വീകരണം നല്കി.
യാത്രയുടെ ഭാഗമായി പാലാ കുരിശുപള്ളി ജംഗ്ഷനിലാണ് സ്വീകരണം നല്‍കിയത്. ലഹരിക്കെതിരേ പോരാട്ടം, യുവജന മുന്നേറ്റം, ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരേ, മലയോര തീദേശ ദളിത് അവകാശ സംരക്ഷണം, വര്‍ഗീയതക്കെതിരേ, വികസന രേഖ തയാറാക്കല്‍, ഭരണഘടന അവകാശ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് കേരള നവീകരണ യാത്ര നടത്തുന്നത്.
എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ അധ്യക്ഷത വഹിച്ച യോഗം കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് സാജു അലക്സ് ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് സാം സണ്ണി ഓടയ്ക്കല്‍, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, എസ്എംവൈഎം രൂപത ജനറല്‍ സെക്രട്ടറി റോബിന് ടി. ജോസ് താന്നിമല, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജോസ്, സെക്രട്ടറിമാരായ വിപിന്‍ ജോസഫ്, ജോസ്മി മരിയ ജോസ്, സനു സാജന്, എബിന് കല്ലറയ്ക്കല്‍, ഡോണ്‍ ജോസഫ് സോണി എന്നിവര്‍ പ്രസംഗിച്ചു.