സില്‍ക്ക്-കോട്ടണ്‍- ജ്വല്ലറി എക്സ്പോ
1589258
Thursday, September 4, 2025 7:15 AM IST
കോട്ടയം: രാജസ്ഥാന് ഹാന്‍ഡിക്രാഫ്റ്റ്സ് ഫര്‍ണിച്ചര്‍ സംഘടിപ്പിക്കുന്ന സില്‍ക്ക്-കോട്ടണ്‍ ജ്വല്ലറി എക്സ്പോ, കോട്ടയം പബ്ലിക് ലൈബ്രറിയിലെ കെപിഎസ് മേനോന് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
കോട്ടണ്‍, സില്‍ക്ക് കൈത്തറി, കരകൗശല ഒറീസ ടൈ ആന്‍ഡ് ഡൈ, ഡ്രസ് മെറ്റീരിയല്‍, ഒറീസ സാരികള്‍, പശ്ചിമ ബംഗാള്‍ കോട്ടണ്‍ സാരികള്‍ തുടങ്ങി നിരവധി വസ്തുക്കളുടെ ശേഖരം എക്സ്പോയിലുണ്ട്.
കോട്ടൺ സില്‍ക്ക് സാരികള്‍, ഡ്രസ് മെറ്റീരിയല്‍സ്, പോച്ചമ്പള്ളി സാരികള്‍, ഖാദി ഷര്‍ട്ടുകള്‍, സ്യൂട്ട് പീസുകള്‍, ജയ്പൂര്‍ ഹാന്‍ഡ് ബ്ലോക്ക് ഷര്‍ട്ട്, ഫുല്‍ക്കാരി ദുപ്പട്ട, ടോപ്പുകള്‍, ജയ്പൂര്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, കുര്‍ത്തികള്‍, ജയ്പൂര്‍ വസ്ത്രങ്ങള്‍, പശ്ചിമ ബംഗാളില്‍നിന്നുള്ള കാന്ത വര്‍ക്ക്, പരവതാനികള്‍, ആഭരണങ്ങള്‍, ലാക് വളകള്‍, തലയണ കവര്‍, പായ, ബെഡ്ഷീറ്റുകള്‍, സോഫാ കവര്‍, ഭഗല്‍പൂര്‍ ഡ്രസ് മെറ്റീരിയല്‍സ്, ഹോം ഡെക്കറേറ്റീവ്സ്,
രാജസ്ഥാന് ചപ്പലുകള്‍, കൊല്‍ക്കത്ത ബാഗുകള്‍, ടെറാക്കോട്ട ഉത്പന്നങ്ങള്‍, ജയ്പൂര്‍ സ്റ്റോണ്‍ ആഭരണങ്ങള്‍, ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. ഏഴിനു പ്രദര്‍ശനം സമാപിക്കും.