കെസിവൈഎം കേരള നവീകരണ യാത്രയ്ക്കു സ്വീകരണം
1589507
Friday, September 5, 2025 6:56 AM IST
ചങ്ങനാശേരി: കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ (കെസിവൈഎം) നേതൃത്വത്തില്‍ കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്നിന്നാരംഭിച്ച കേരള നവീകരണ യാത്രയ്ക്ക് ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ പെരുന്നയില്‍ സ്വീകരണം നല്കി. കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വിശകലനം ചെയ്തുകൊണ്ടാണ് നവീകരണ യാത്ര നടത്തപ്പെടുന്നത്.
അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എബിന് കണിവയലില്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, ഫാ. സാവിയോ മാനാട്ട്, ഷിജോ മാത്യു, ജോബിന് ജോസ്, അലക്സ് മഞ്ഞുമ്മല്‍, ജോയല്‍ ജോണ്‍ റോയി, ലാലിച്ചന്‍ മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ലിൻഡാ ജോഷി, അമല ജോസഫ്, ജോര്‍ജ് സെബാസ്റ്റ്യന്‍, ആന്റണി ജോസഫ്, സഞ്ജയ് സതീഷ് എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.