മണര്‍കാട് കത്തീഡ്രലിലെ റാസ: നാളെ ഗതാഗതനിയന്ത്രണം
1589508
Friday, September 5, 2025 6:56 AM IST
മണർകാട്: മണര്‍കാട് കത്തീഡ്രലിലെ റാസയോടനുബന്ധിച്ച് നാളെ രാവിലെ 10.30 മുതല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം എന്‍എച്ച് 183ല്‍ പാമ്പാടി ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കാട്ടില്‍പടി, കാഞ്ഞിരത്തുംമൂട്, പൂമറ്റം വഴി മന്ദിരം ഭാഗത്തെത്തി കഞ്ഞിക്കുഴി വഴി കോട്ടയത്തേക്കു പോകാം.
കോട്ടയം ഭാഗത്തുനിന്നു പാമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് എന്‍എച്ച് 183ല്‍ റോഡിലൂടെ പോകാം.അയര്‍ക്കുന്നം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മാലം പാലം ഭാഗത്തുനിന്നു തിരിഞ്ഞ് ടവര്‍ ജംഗ്ഷന് വഴി അങ്ങാടിവയലില് എത്തിയശേഷം വലത്തേക്ക് തിരിഞ്ഞ് എരുമപ്പെട്ടി വഴി കോട്ടയത്തിനു പോകാം.
അയര്‍ക്കുന്നം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മാലം പാലം ജംഗ്ഷനില്‍നിന്നു നേരെ കാവുംപടി വഴി മണര്‍കാട് പള്ളിക്ക് സമീപത്തുള്ള ബസ്സ്റ്റാന്‍ഡില്‍ വന്ന് ആളെ ഇറക്കിയശേഷം വീണ്ടും മാലം പാലം ഭാഗത്തെത്തി വലത്തേക്ക് തിരിഞ്ഞ് ടവര്‍ ജംഗ്ഷന് വഴി അങ്ങാടി വയല്‍ ജംഗ്ഷനിലെത്തി എരുമപ്പെട്ടി വഴി കോട്ടയത്തിനു പോകാം
പുതുപ്പള്ളി റോഡ് ജംഗ്ഷനില്‍ തിരക്ക് കുറവാകുന്ന മുറയ്ക്കു പുതുപ്പള്ളി റോഡ് ജംഗ്ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞു തലപ്പാടി വഴി മാധവന്‍പടി എത്തി കോട്ടയത്തേക്ക് ബസുകള്‍ പോകാം.
തിരുവഞ്ചൂര്‍ ഭാഗത്തുനിന്നു കോട്ടയം പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍നിന്നു വലത്തേക്കു തിരിഞ്ഞ് മോസ്കോ ജംഗ്ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് മില്‍മ വടവാതൂര്‍, കളത്തിപ്പടി വഴി പുതുപ്പള്ളിക്ക് പോകാം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍ ജംഗ്ഷനില്‍നിന്നു ഇടത്തോട്ട് തിരിഞ്ഞ് അയര്‍ക്കുന്നത്തെത്തി മാലം, അങ്ങാടിവയല്‍, എരുമപ്പെട്ടി, കാട്ടില്‍ പടി, കാഞ്ഞിരത്തിന് മൂട് ജംഗ്ഷന് വഴി പുതപ്പള്ളിക്ക് പോകാം.
പുതുപ്പള്ളി ഭാഗത്തുനിന്നു തിരുവഞ്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തലപ്പാടി ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് മാധവന് പടിയിലെത്തി വടവാതൂര്‍ മില്‍മ ജംഗ്ഷനില്‍നിന്നു വലത്തേക്ക് തിരിഞ്ഞു മോസ്കോ ജംഗ്ഷന് വഴി തിരുവഞ്ചൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍ എത്തി ഇടത്തേക്കു തിരിഞ്ഞു പോകാം.
പുതുപ്പളളി ഭാഗത്തുനിന്നു മണര്‍കാട് പള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ തലപ്പാടി ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് മാധവന് പടിയില്‍ എത്തിയശേഷം എന്‍എച്ച് 183 വഴി പഴയ കെകെ റോഡ് എത്തി കിഴക്കേടത്ത് പടി, കാവുംപടി വഴി പള്ളിയിലേക്ക് പോകാം.
പാമ്പാടി ഭാഗത്തുനിന്നു മണര്‍കാട് പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കുറ്റിയക്കുന്നിലെത്തി കിഴക്കേടത്ത് പടി, കാവുംപടി വഴി പള്ളിയിലേക്ക് പോകാം.
മണര്‍കാട് പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയില്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന: പൗരസ്ത്യ സുവിശേഷം സമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസിന്റെ മുഖ്യകാര്‍മികത്വത്തില്‍. രാവിലെ 11ന് പ്രസംഗം: മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാര്‍ഥന.
ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം: കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പാ മണലേല്‍ച്ചിറ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന. ആറിന് ധ്യാനശുശ്രൂഷ: എംഎസ്ഒടി സെമിനാരി ഗോസ്പല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍. ഏഴിന് ധ്യാനപ്രസംഗം - ഡോ. കുറിയാക്കോസ് മാര്‍ തെയോഫിലോസ്.