പൂകൃഷിയിൽ നൂറുമേനി വിളവുമായി കണ്ണങ്കേരിൽ രാജു
1589502
Friday, September 5, 2025 6:56 AM IST
തലയോലപ്പറമ്പ്: പച്ചക്കറി കൃഷിയിൽ മികവ് തെളിയിച്ച കുലശേഖരമംഗലം കണ്ണങ്കേരിൽ രാജുവിന് പൂ കൃഷിയിലും നൂറുമേനി വിളവ്. വർഷങ്ങളായി പച്ചക്കറി കൃഷിയിൽ തുടച്ചയായി വിജയം കൊയ്യുന്ന രാജു പൂകൃഷിയിൽനിന്നു വരുമാനം ലഭിച്ചതോടെ പച്ചക്കറിക്കൊപ്പം ഏതാനും വർഷമായി പൂകൃഷിയും ചെയ്തു വരുന്നു.
വിവിധയിനം ബന്ദിയും വാടാമല്ലിയും പൂത്തുലഞ്ഞു നിൽക്കുന്ന രാജുവിന്റഅ്രഎ പൂന്തോട്ടത്തിലേക്ക് ദൂരെസ്ഥലങ്ങളിൽ നിന്നും ആളുകൾ പൂക്കൾ വാങ്ങാൻ എത്തുന്നു. കാർഷികമേഖലയിലെ നേട്ടം കണക്കിലെടുത്ത് മറവൻതുരുത്ത് പഞ്ചായത്ത് കണ്ണങ്കേരി രാജുവിനെആദരിച്ചിരുന്നു.