വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാട്ടിൽനിന്ന് മുത്തിയമ്മയ്ക്കരികിലേക്ക് അവരെത്തി
1588999
Wednesday, September 3, 2025 10:19 PM IST
കുറവിലങ്ങാട്: ആധ്യാത്മികതയ്ക്കൊപ്പം സാമൂഹിക മുന്നേറ്റത്തിനായി പ്രവർത്തിച്ച് അൾത്താരയിലെ വണക്കത്തിലേക്ക് ഉയർത്തപ്പെട്ട വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ പിൻമുറക്കാർ തറവാട്ടിലേക്ക് തീർഥാടകരായെത്തി.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണത്തോടനൂബന്ധിച്ചാണ് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന ഇടവകാംഗങ്ങളായ നൂറുകണക്കിനാളുകൾ മുത്തിയമ്മയ്ക്കരികിലെത്തിയത്.
തീർഥാടകസംഘത്തെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി മുത്തിയമ്മയുടെ തിരുസ്വരൂപം നൽകി സ്വീകരിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ റവ.ഡോ. തോമസ് വെട്ടുകാട്ടിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
അസി.വികാരിമാരായ ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ഏബ്രാഹം കുഴിമുള്ളിൽ, കൈക്കാരന്മാർ, പള്ളിയോഗപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.