മ​ണ​ര്‍കാ​ട്: മ​ണ​ര്‍കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നവും സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡ​യാ​ലി​സി​സ് സെന്‍ററിന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നിർവഹിച്ചു.

സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ. ​തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക​ത്തീ​ഡ്ര​ല്‍ സെ​ക്ര​ട്ട​റി പി.​എ. ചെ​റി​യാ​ന്‍ പാ​ണാ​പ​റ​മ്പി​ല്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ത്തീ​ഡ്ര​ല്‍ സ​ഹ​വി​കാ​രി ജെ. ​മാ​ത്യു മ​ണ​വ​ത്ത് കോ​ര്‍എ​പ്പി​സ്‌​കോ​പ്പാ​യെ ഡോ. ​കു​റി​യാ​ക്കോ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ലെ ജീ​റി​യാ​ട്രി​ക് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റി​ന്‍റെ പു​തി​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി​യും സെ​ന്‍റ് മേ​രീ​സ് സ​ണ്‍ഡേ സ്‌​കൂ​ളു​ക​ളു​ടെ സ്മാ​ര്‍ട് ക്ലാ​സ് ഉ​ദ്ഘാ​ട​നം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യും നി​ര്‍വ​ഹി​ച്ചു.