കവണാറ്റിൻകര ജലമേള നാളെ
1589493
Friday, September 5, 2025 6:45 AM IST
കുമരകം: കായൽ ടൂറിസത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുള്ള കുമരകത്തെ കവണാറ്റിൻകര ടൂറിസം ജലമേള വിരിപ്പുകാല ശ്രീനാരായണ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാളെ മൂന്നിന് കവണാറ്റിൽ നടത്തും. 20 കളിവള്ളങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീശക്തീശ്വരം ക്ഷേത്രക്കടവിൽ നിന്നാരംഭിക്കുന്ന ജലഘോഷയാത്ര മത്സരവേദിയിൽ എത്തിച്ചേരുമ്പോൾ മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി ബിഇഎംഎൽ ഡയറക്ടർ ഡോ. എം.വി. നടേശനെ മന്ത്രി ആദരിക്കും. ഫ്രാൻസിസ് ജോർജ് എംപി വള്ളംകളി ഉദ്ഘാടനം ചെയ്യും.