നാളെ ഗതാഗതനിയന്ത്രണം
1589491
Friday, September 5, 2025 6:45 AM IST
മണർകാട്: മണര്‍കാട് കത്തീഡ്രലിലെ റാസയോടനുബന്ധിച്ച് നാളെ രാവിലെ 10.30 മുതല്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണം എന്‍എച്ച് 183ല്‍ പാമ്പാടി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി ജംഗ്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാട്ടില്‍പടി, കാഞ്ഞിരത്തുംമൂട്, പൂമറ്റം വഴി മന്ദിരം ഭാഗത്തെത്തിയശേഷം കഞ്ഞിക്കുഴി വഴി കോട്ടയത്തേക്കു പോകാം. കോട്ടയം ഭാഗത്തുനിന്നും പാമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് എന്‍എച്ച് 183ല്‍ റോഡിലൂടെ പോകാം.
അയര്‍ക്കുന്നം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മാലം പാലം ഭാഗത്തുനിന്നു തിരിഞ്ഞ് ടവര്‍ ജംഗ്ഷന് വഴി അങ്ങാടിവയലില് എത്തിയശേഷം വലത്തേക്കു തിരിഞ്ഞ് എരുമപ്പെട്ടി വഴി കോട്ടയത്തിനു പോകാം. ബസുകള്‍ മാലം പാലം ജംഗ്ഷനില്‍നിന്നു നേരേ കാവുംപടി വഴി മണര്‍കാട് പള്ളിക്ക് സമീപത്തുള്ള ബസ്സ്റ്റാന്‍ഡില്‍ വന്ന് ആളെ ഇറക്കിയശേഷം വീണ്ടും മാലം പാലം ഭാഗത്തെത്തി വലത്തേക്ക് തിരിഞ്ഞ് ടവര്‍ ജംഗ്ഷന് വഴി അങ്ങാടി വയല്‍ ജംഗ്ഷനിലെത്തി എരുമപ്പെട്ടി വഴി കോട്ടയത്തിനു പോകാം
പുതുപ്പള്ളി റോഡ് ജംഗ്ഷനില്‍ തിരക്ക് കുറയുന്ന മുറയ്ക്കു പുതുപ്പള്ളി റോഡ് ജംഗ്ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞു തലപ്പാടി വഴി മാധവന്‍പടി എത്തി കോട്ടയത്തേക്ക് ബസുകള്‍ക്ക് പോകാം.
തിരുവഞ്ചൂര്‍ ഭാഗത്തുനിന്നു കോട്ടയം പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍നിന്നു വലത്തേക്കു തിരിഞ്ഞ് മോസ്കോ ജംഗ്ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് മില്‍മ വടവാതൂര്‍, കളത്തിപ്പടി വഴി പുതുപ്പള്ളിക്ക് പോകാം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു പുതുപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍ ജംഗ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അയര്‍ക്കുന്നത്തെത്തി മാലം, അങ്ങാടിവയല്‍, എരുമപ്പെട്ടി, കാട്ടില്‍ പടി, കാഞ്ഞിരത്തിന് മൂട് ജംഗ്ഷന് വഴി പുതപ്പള്ളിക്ക് പോകാം.
പുതുപ്പള്ളി ഭാഗത്തുനിന്നു തിരുവഞ്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തലപ്പാടി ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് മാധവന് പടിയിലെത്തി വടവാതൂര്‍ മില്‍മ ജംഗ്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞു മോസ്കോ ജംഗ്ഷന് വഴി തിരുവഞ്ചൂര്‍ കുരിശുപള്ളി ജംഗ്ഷനില്‍ എത്തി ഇടത്തേക്കു തിരിഞ്ഞു പോകാം.
പുതുപ്പളളി ഭാഗത്തുനിന്നു മണര്‍കാട് പള്ളിയിലക്ക് വരുന്ന വാഹനങ്ങള്‍ തലപ്പാടി ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് മാധവന് പടിയില്‍ എത്തിയശേഷം എന്‍എച്ച് 183 വഴി പഴയ കെകെ റോഡ് എത്തി കിഴക്കേടത്ത് പടി കാവുംപടി വഴി പള്ളിയിലേക്ക് പോകാം. പാമ്പാടി ഭാഗത്തുനിന്നും മണര്‍കാട് പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുറ്റിയക്കുന്നിലെത്തി കിഴക്കേടത്ത് പടി, കാവുംപടി വഴി പള്ളിയിലേക്കു പോകാം.