കടുത്തുരുത്തിയില്‍ ഓണത്തിന് ഓളമായി വനിതാ മാവേലി
1589259
Thursday, September 4, 2025 7:15 AM IST
കടുത്തുരുത്തി: ഓണത്തോടനുബന്ധിച്ചു കടുത്തുരുത്തിയില്‍ വനിതാ മാവേലിയുടെ സന്ദര്‍ശനം. കുടുംബശ്രീ-ഹരിതകര്‍മസേന കടുത്തുരുത്തി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു കടുത്തുരുത്തിയില്‍ ആദ്യമായി വനിതാ മാവേലിയുടെ രംഗപ്രവേശനം.
പത്താം വാര്‍ഡിലെ ഹരിതകര്‍മസേനാംഗം ലൗസി സ്റ്റീഫനാണ് മാവേലിയുടെ വേഷമിട്ടത്. ഓണാഘോഷത്തിനു ശേഷം കൂട്ടുകാര്‍ക്കൊപ്പം മാവേലി കടുത്തുരുത്തി ടൗണിലും സന്ദര്‍ശനം നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വനിതാ മാവേലി ടൗണില്‍ ഓളം തീര്‍ത്തു.
ഭര്‍ത്താവ് കെ.എസ്. സ്റ്റീഫനും മകന് ജോജി സ്റ്റീഫനും മാവേലിയായെത്തിയ ലൗസിയെ അഭിനന്ദിച്ചു. ആദ്യമായിട്ടാണ് മാവേലിയുടെ വേഷമിടുന്നെതങ്കിലും ലൗസിയുടെ മാവേലി വേഷം തിളങ്ങി. ഇനിയും ആരെങ്കിലും ക്ഷണിച്ചാല്‍ മാവേലിയാകാന്‍ തയാറാണെന്നാണ് ലൗസിയുടെ പക്ഷം.