വീട്ടമ്മ കിണറ്റിൽ മരിച്ചനിലയിൽ
1589001
Wednesday, September 3, 2025 10:30 PM IST
അമയന്നൂർ: ചക്കാലക്കടവിൽ (പെരുമ്പക്കുന്നേൽ) വീട്ടിൽ ബിജുവിന്റെ ഭാര്യ ദീപയെ (48) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ശരീരത്തിൽ ഡീസലൊഴിച്ചു തീകൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നു.
ഭർത്താവ് ബിജു കുറച്ചുദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതുമൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നെന്നും മരണം സംബന്ധിച്ചു മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. മക്കൾ: ഗ്രീഷ്മ ബിജു, ചൈത്ര ബിജു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ നടക്കും.