ദളവാക്കുളത്ത് നഗരചന്തയുമായി കുടുംബശ്രീ
1589262
Thursday, September 4, 2025 7:23 AM IST
വൈക്കം:നഗരവാസികൾക്ക് വിഷമയമില്ലാത്തജൈവ പച്ചക്കറി ലഭ്യമാക്കാൻ നഗരചന്തയുമായി കുടുംബശ്രീ. പ്രാദേശികമായി കുടുംബശ്രീ ഗ്രൂപ്പുകളും കർഷകരും ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികളും കുടുംബശ്രീ ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന വിവിധയിനം ചിപ്സ്, അച്ചാറുകൾ, പലഹാരം എന്നിവയ്ക്കും വിപണി കണ്ടെത്തുന്നതിനായാണ് വൈക്കം ദളവാക്കുളം ബസ് ടെർമിനൽ വളപ്പിൽ നഗരചന്ത ആരംഭിച്ചത്. നഗരസഭ 11-ാം വാർഡിലെ ശ്രീലക്ഷമി കുടുംബശ്രീയിലെ സംരംഭകയായ ജാസ്മിനാണ് നഗരചന്തയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് നഗരചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ എൻ. അയ്യപ്പൻ, എ.സി.മണിയയമ്മ, രാധികശ്യാം , എബ്രഹാം പഴയകടവൻ,ആർ. സന്തോഷ്,നഗരസഭ സെക്രട്ടറി സൗമ്യഗോപാലകൃഷ്ണൻ,സിഡിഎസ് ചെയർപേഴ്സൺ സൽബിശിവദാസ് ,
വൈസ് ചെയർപേഴ്സൺ രത്നമ്മ വിജയൻ,അക്കൗണ്ടന്റ് സി.എൻ.നജീമ,സിറ്റി മിഷൻ മാനേജർ സുനു ജോൺ, എൻയുഎൽഎം കോ- ഓർഡിനേറ്റർ രഞ്ജിനി രാജേഷ്, എംഇസി ലത ശിവാനന്ദ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ ആര്യ തുടങ്ങിയവർ സംബന്ധിച്ചു.