മഹിളാ സാഹസ് കേരള യാത്രയ്ക്ക് സ്വീകരണം
1573565
Sunday, July 6, 2025 11:45 PM IST
കൂരാലി: അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് എലിക്കുളത്ത് സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ സജി അധ്യക്ഷത വഹിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബായി കേരളത്തെ മാറ്റിയ ഇടതുസർക്കാരിനെ ജനങ്ങൾ ആട്ടിപ്പുറത്താക്കുമെന്ന് ജെബി മേത്തർ എംപി പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജയലക്ഷ്മി ദത്തൻ, ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഗീതാ രാജു, അനുപമ വിശ്വനാഥ്, ആനി ബിജോയി, ലൂസി ജോർജ്, എൻ. സുരേഷ്, പി.ജെ. തോമസ് പാലക്കുഴ, ജിഷ്ണു പറപ്പള്ളിൽ, യമുനാ പ്രസാദ്, സിനിമോൾ കാക്കശേരി, ജയിംസ് ചാക്കോ ജീരകത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.