ക​ല്ലി​ശേ​രി: ക്‌​നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ​ത്തി​ന്‍റെ​യും കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ അ​ന്ത്യോ​ക്യ​ന്‍ സു​റി​യാ​നി റീ​ത്ത് (മ​ല​ങ്ക​ര റീ​ത്ത്) അ​നു​വ​ദി​ച്ച​തി​ന്‍റെയും 104-ാം വാ​ര്‍ഷി​കാ​ഘാ​ഷം ന​ട​ത്തി.

ഉ​മ​യാ​റ്റു​ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക കു​രി​ശ​ടി​യി​ല്‍നി​ന്നു പു​ന​രൈ​ക്യ റാ​ലി​യോ​ടെ പ​രി​പാ​ടി​ക​ള്‍ക്കു തു​ട​ക്ക​മാ​യി. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സ​മ്മേ​ള​നം സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, ഫാ. ​റെ​ന്നി ക​ട്ടേ​ല്‍, സാ​ബു പാ​റാ​നി​ക്ക​ല്‍, സ​ല്‍വി ത​യ്യി​ല്‍, ഏ​യ്ബു നെ​ടി​യു​ഴ​ത്തി​ല്‍, ജെ​സി ചെ​റു​മ​ണ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച മ​ല​ങ്ക​ര ഫൊ​റോ​ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.