ബഷീർ അനുസ്മരണം നടത്തി
1573819
Monday, July 7, 2025 7:04 AM IST
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമ വാർഷിക ദിനാചരണം തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടത്തി. അനുസ്മരണ സമ്മേളനം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രഫ. ജോസ് കെ. മാനുവൽ ഉദ്ഘാടനം ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ആശിഷ് മാർട്ടിൻ ടോം, കടുത്തുരുത്തി സെൻട്രൽ സ്കൂൾ അധ്യാപകൻ കെ.വി. രാജേഷ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ, ആർ. പ്രസന്നന്, സുഭാഷ് പുഞ്ചക്കോട്ടിൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ വർഗീസ്, രേഷ്മ പ്രവീൺ, എം. അനിൽകുമാർ, നാസർ മൂസ, വി.സി. ലൂക്കോസ്, കെ. വിജയൻ, വി.എൻ. ബാബു എന്നിവർ പ്രസംഗിച്ചു. കായംകുളം ജോൺ എഫ്. കെന്നഡി ഹയർ സെക്കന്‍ഡറി സ്കൂള്‍, പിറവം എം.കെ.എം. ഹൈസ്കൂൾ,
പെരുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂള്‍, കാഞ്ഞിരപ്പള്ളി ചിറക്കടവ് വി.എസ്.യു.പി. സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും ബഷീർ സ്മാരക കേന്ദ്രത്തിലെ ആർട്ട് ഗാലറിയും ഗവേഷണ കേന്ദ്രവും ബഷീർ പ്രതിമയും മറ്റും കാണുന്നതിന് എത്തിയിരുന്നു.