മന്ത്രിമാർ രാജി വയ്ക്കുന്നതുവരെ സമരം: നാട്ടകം സുരേഷ്
1573949
Tuesday, July 8, 2025 2:47 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ശുചിമുറി തകർന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി.എൻ. വാസവൻ എന്നിവർ രാജിവയ്ക്കണമെന്നും ഇവർ രാജിവയ്ക്കുംവരെ സമരം തുടരുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിലേക്ക് നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോൺസൺ ജോസഫ് ചിറ്റേട്ട് അധ്യക്ഷത വഹിച്ചു.