വിലക്കയറ്റത്തിനെതിരേ സമരവുമായി മഹിളാ മോർച്ച
1573813
Monday, July 7, 2025 6:55 AM IST
പള്ളിക്കത്തോട് :വിലക്കയറ്റത്തിനെതിരേ പള്ളിക്കത്തോട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് സൂപ്പർ മാർക്കറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അശ്വതി സതീഷ്, പഞ്ചായത്തംഗം ആശ ഗിരീഷ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജ്യോതി ബിനു, സന്ധ്യാ അജികുമാർ, അഖിൽ രവീന്ദ്രൻ, ടി.ബി. ബിനു, സതീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.