പാ​ലാ: പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി പാ​ലാ രൂ​പ​ത. പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​തി​നി​ധ്യ സ്വ​ഭാ​വ​ത്തോ​ടെ​യു​ള്ള സ​മ്മേ​ള​നം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ 75 അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള ലേ​ബ​ര്‍ മൂ​വ്മെ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ശ്ലാ​ഘി​ച്ച മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്, കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ മു​ന്നേ​റ്റ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​സം​ഘ​ടി​ത​രാ​യി നി​ല്‍​ക്കു​മ്പോ​ള്‍ നാം ​ബ​ല​ഹീ​ന​രാ​ണെ​ന്നും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ഒ​ന്നി​ച്ചു നി​ല്‍​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം ആ​മു​ഖ സ​ന്ദേ​ശം ന​ല്കി. രൂ​പ​ത പുരുഷ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ജോ​യി​ക്കുട്ടി മാ​നു​വ​ല്‍, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ജോര്‍​ജ്, ഡെ​യ്‌​സി ജി​ബു, എ​ല്‍​സി​റ്റ് സാ​ബു, ഡോ​ണ മ​രി​യ പോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം നൽകി.