കുടുംബക്കൂട്ടായ്മ ഭാരവാഹികൾക്ക് പരിശീലനമൊരുക്കി ഇഗ്നൈറ്റ്-2025
1573821
Monday, July 7, 2025 7:04 AM IST
കുറവിലങ്ങാട്: ഇടവകയിലെ കൂടംബക്കൂട്ടായ്മ പ്രവർത്തനങ്ങൾ സജീവമാക്കാനായി കൂട്ടായ്മ ഭാരവാഹികൾക്കായി ഇഗ്നൈറ്റ്-2025 എന്ന പേരിൽ പഠനപരിശീലന കളരിയൊരുക്കി. ഇടവകയിലെ യോഗപ്രതിനിധികൾ, കൂട്ടായ്മ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന സന്യാസിനിമാർ, 81 കൂട്ടായ്മ യൂണിറ്റുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പരിപാടി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
ഒരു വർഷത്തേക്കുള്ള കർമപരിപാടികളുടെ ചർച്ചയും പ്രവർത്തന രൂപീകരണവും നടത്തി.
കൂട്ടായ്മ ഡയറക്ടർ അസി. വികാരി ഫാ. പോൾ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, ഡോ. സിമിമോൾ സെബാസ്റ്റ്യൻ, സിസ്റ്റർ റീജ മരിയ, ബിജു താന്നിക്കതറപ്പേൽ എന്നിവർ പ്രസംഗിച്ചു. കുടുംബകൂട്ടായ്മ രൂപത റിസോഴ്സ് ടീം അംഗങ്ങളായ സണ്ണി വടക്കേടത്ത്, ലിജോ മുക്കത്ത്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സോൺ ഭാരവാഹികളായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, ജോളി ടോമി എണ്ണംപ്രായിൽ, ഷൈനി സാബു മഞ്ഞപ്പള്ളിൽ, സ്മിത ഷിജു പുതിയിടത്ത്, ആശ വിക്ടർ കുന്നുമല എന്നിവർ നേതൃത്വം നൽകി.