ലാബ് ഉദ്ഘാടനം ചെയ്തു
1573839
Monday, July 7, 2025 11:19 PM IST
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആണ്ടൂര്‍ ആയുര്‍വേദിക് ഡിസ്പെന്സറിയിൽ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ലാബിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം. മാത്യു, സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, ബ്ലോക്ക് മെംബര്‍മാരായ ജോണ്സണ് ജോസഫ് പുളിക്കല്‍, പി.എന്‍. രാമചന്ദ്രന്, വൈസ് പ്രസിഡന്റ് ഉഷാ രാജു, സ്ഥിരം സമിതി അംഗങ്ങളായ സിറിയക് മാത്യു, മെഡിക്കല്‍ ഓഫീസര്‍ തുഷാര മാത്തുക്കുട്ടി,രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി പ്രതിനിധി സാബു, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.