പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു
1573946
Tuesday, July 8, 2025 2:47 AM IST
കോട്ടയം: ആര്‍ഐ സെന്റര്‍ കോട്ടയം ഓഫീസിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖലാ ടെയിനിംഗ് ഇന്‍സ്പെക്ടര്‍ എം.എഫ്. സാംരാജ് അധ്യക്ഷത വഹിച്ചു.
21 സ്ഥാപനങ്ങളും 112 ഉദ്യോഗാര്‍ഥികളും മേളയില്‍ പങ്കെടുത്തു. ആര്‍ഐ സെന്റര്‍ കോട്ടയം ഓഫീസ് ട്രെയിനിംഗ് ഓഫീസര്‍ സാബു ജോസഫ്, ആര്ഡിഎസ്ഡിഇ ട്രെയിനിംഗ് അസി. ഡയറക്ടര്‍ ഡി. ബ്രഹ്മേശ്വരി, ഏറ്റുമാനൂര്‍ നോഡല്‍ ഐടിഐ പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ സിനി എം. മാത്യുസ്, ആര്‍ഐ സെന്റര്‍ ജൂണിയര്‍ അപ്രന്റീസ്ഷിപ്പ് അഡ്വൈസര്‍ രാജേഷ് വി. സ്കറിയ എന്നിവര്‍ പങ്കെടുത്തു.