മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ
1573843
Monday, July 7, 2025 11:19 PM IST
പെരുവന്താനം: കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ പെരുവന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.ആർ. വിജയൻ, ഡിസിസി സെക്രട്ടറി പി.എ. അബ്ദുൾ റഷീദ്, കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോർജ് ജോസഫ് കൂറുംപുറം, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്, എം.കെ. ഷാജഹാൻ മഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.