മെഡിക്കൽ കോളജിനു മുന്പിൽ ജനകീയ കൂട്ടായ്മ
1573947
Tuesday, July 8, 2025 2:47 AM IST
കോട്ടയം: ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളജ് ആശുപത്രികൾക്കും നേരേ നടത്തുന്ന അടിസ്ഥാന രഹിതമായ സമരങ്ങൾക്കും കോട്ടയം മെഡിക്കൽ കോളജിനെ തകർക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കുമെതിരേ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ കോളജിനു മുന്പിൽ ജനകയീ കൂട്ടായ്മ നടത്തും.
വൈകുന്നേരം അഞ്ചിന് മെഡിക്കൽ കോളജിനു മുന്പിൽ നടക്കുന്ന കൂട്ടായ്മ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് എംഎൽഎമാർ, നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.