വൈദ്യുതി പോസ്റ്റ് വലിച്ചു കെട്ടിയ കമ്പിയിലൂടെ കാട് കയറുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു
1573817
Monday, July 7, 2025 6:55 AM IST
കീഴൂര്‍: വൈദ്യുതി പോസ്റ്റ് വലിച്ചു കെട്ടിയ കമ്പിയിലൂടെ കാട് കയറുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. തലയോലപ്പറമ്പ്-പെരുവ റോഡില്‍ കീഴൂര്‍ പ്ലാംചുവട് ക്ഷേത്രത്തിനു മുന്‍വശത്തു നില്ക്കുന്ന വൈദ്യുത പോസ്റ്റിന്റെ കമ്പിയിലാണ് വള്ളിച്ചെടികള്‍ വളര്‍ന്നു കയറുന്നത്.
സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്ക് പോകുന്ന 11 കെവി ലൈനാണ് ഈ പോസ്റ്റിലൂടെ പോകുന്നത്. നിരവധിതവണ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.