ഭൂമിശാസ്ത്രം സയന്‍സ് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തണം: ഡോ. എം.ജി. മനോജ്
1573815
Monday, July 7, 2025 6:55 AM IST
കോട്ടയം: കാലാവസ്ഥാ വ്യതിയാനം ഭൂവിനിയോഗപ്രശ്നങ്ങള് എന്നിവ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തിലുള്ള ഭൂമിശാസ്ത്ര വിഷയം സയന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് കൊച്ചിന് യൂണിവേഴ്സിറ്റി അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞന് ഡോ. എം.ജി. മനോജ്.
ജില്ലാ ജ്യോഗ്രഫി ടീച്ചേഴ്സ് അസോസിയേഷന് നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണവും ജില്ലാതല ജ്യോഗ്രഫി ക്ലബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന് 2024-25 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഉദ്ഘാടന സമ്മേളനം കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
അസോസിയേഷന് പ്രസിഡന്റ് കെ.വി. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം കെ. ശങ്കരന്, സെക്രട്ടറി വി.എന്‍. സായിരാജ്, വിദ്യ പി. നായര്‍, എന്‍. രവി, പി. ബാബു, എസ്. അഖില്‍, പി.ആര്. പ്രിജു എന്നിവര്‍ പ്രസംഗിച്ചു.