വായനപക്ഷാചരണവും ഐ.വി. ദാസ് അനുസ്മരണവും
1573844
Monday, July 7, 2025 11:19 PM IST
തെക്കേത്തുകവല: ഗ്രാമീണ ഗ്രന്ഥശാലയുടെ വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ. ബാബുലാൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് ടി.വി. ഹർഷകുമാർ അനുസ്മരണപ്രഭാഷണം നടത്തി.
വായനമത്സര വിജയികളായ വി.ജി. ആദിനാഥ്, ശ്രത അനിൽ, ആത്മിക പ്രകാശ്, അരുണിമ അനിൽ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശാന്ത്, അർച്ചന സദാശിവൻ, വി.ആർ. അനിൽ, കെ.ആർ. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.